ആവേശം മൂത്ത് ഇന്ത്യാക്കാര്‍ തെരുവില്‍...ചിലയിടങ്ങളില്‍ കശപിശ...പോലീസിനു ഇടപെടേണ്ടി വന്നു....

കുവൈറ്റ്‌: ഇന്ത്യയിലെ മൊഹാലിയില്‍ ഇന്നലെ നടന്ന ആവേശോജ്ജ്വലമായ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ "യുദ്ധ"ത്തിന്‍റെ ആവേശക്കാറ്റ്‌ കുവൈറ്റിലും വീശി.കളി കാണാന്‍ നിരവധി ആളുകള്‍ ഹോട്ടലുകളുടെയും മറ്റും  പുറത്ത്‌ സ്ഥാപിച്ചിട്ടുണ്ടായിരുന്ന വലിയ സ്ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടി കൂവിയും കയ്കൊട്ടിയും പരസ്പരം സന്തോഷം പങ്കിടുന്നത് കാണാമായിരുന്നു.

 ‍ഇന്ത്യയുടെ വിജയം ഉറപ്പിച്ചതോടെ  ചിലയിടങ്ങളില്‍ പ്രത്യേകിച്ച് സാല്‍മിയ പോലുള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ യുവാക്കളും കുട്ടികളും തെരുവിലറങ്ങി  പടക്കം പൊട്ടിച്ചും ലഡുവും ജിലേബിയും  വിതരണം ചെയിതും എല്ലാവരും നല്ല ത്രില്ലിലായിരുന്നു. ആരാധകരില്‍ ചിലര്‍ ‍ വാഹനങ്ങളുടെ ഹോര്‍ണ്‍ മുഴക്കി ഇന്ത്യയുടെ ദേശീയ പതാകയുമെന്തിക്കൊണ്ട് തെരുവിലൂടെ കറങ്ങുന്നതും കാണാമായിരുന്നു. സാല്‍മിയയിലെ ഗാര്‍ഡന്‍ പരിസരത്തും റോഡിലും  ആരാധകര്‍ ‍ കൂട്ടം കൂടി  നിര്‍ത്തം ചവിട്ടിയതോടെ കുറച്ചു നേരത്തേക്ക്‌ ഗതാഗത തടസ്സം അനുഭവപ്പെട്ടു.ഇതുവഴി യാത്ര ചെയിതിരുന്ന സ്വദേശികളായവര്‍ വാഹനത്തില്‍ നിന്നറങ്ങി സംഭവം എന്തെന്ന് പിടികിട്ടാതെ കാര്യം തിരക്കുന്നുണ്ടായിരുന്നു.
ഇന്നലെ നടന്നത് സെമി-ഫൈനല്‍ മത്സരമാണെങ്കിലും എതിരാളി‍കള്‍ പാകിസ്ഥാനായത് കൊണ്ട് ഫൈനല്‍ മല്‍സരം വിജയിച്ചു കപ്പ്‌ നേടിയ പ്രതീതിയായിരുന്നു എങ്ങും.

 സാല്‍മിയയില്‍ ഒരുഭാഗത്ത്‌ ആരാധകരില്‍ കുറച്ചുപേര്‍ ഒരു പ്രത്യേക സ്ഥാപനത്തിന്‍റെ മുന്‍പില്‍ തടിച്ചുകൂടി കൂവിയും മറ്റും ഒച്ചവച്ചതോടെ പാകിസ്ഥാന്‍കാരായ കുറച്ചു പേര്‍ ജിലേബി വിതരണം നടത്തി  ആരാധകരെ  പിരിച്ചു വിടാന്‍ ‍ ശ്രമം നടത്തി. എന്നിട്ടും ആളുകള്‍ പിരിഞ്ഞു പോകാതെ ഒച്ചവച്ചതോടെ ഈ രംഗം ചിലരെ ചൊടിപ്പിച്ചു.ചെറിയ തോതില്‍ കശപിശയുണ്ടായി രംഗം വഷളാകുമെന്ന് കണ്ടതോടെ പരിസരവാസികളില്‍ ചിലര്‍‍ ‍ പോലീസിനെ വിളിച്ചു വരുത്തിയാണ് പരിസരം ശാന്തമാക്കിയത്.

അബ്ബാസിയ ഏരിയയിയില്‍ ‍ കളിയുടെ അവസാന നിമിഷം ഒരു പറ്റം ആളുകള്‍ കേബിള്‍ ‍ കണക്ഷന്‍ വിഛെദിച്ച് കളി തടസ്സപ്പെടുതിയതായും റിപ്പോര്‍ട്ടുണ്ട്.ഫഹാഹീലില്‍  കളി കഴിഞ്ഞതിനു ശേഷം മാത്രമാണ് റോഡുകളിലും കടകളിലും മറ്റും തിരക്കനുഭവപ്പെട്ടത്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരും ആന്ധ്രാപ്രദേശുകാരുമാണ് കൂടുതലും തെരുവിലിറങ്ങിയത്. ഇതിനിടയില്‍ ഒരു വിഭാഗം ഇതൊക്കെ എന്തിനാണെന്ന മട്ടില്‍ പിറു പിറുക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഭ്രാന്തന്മാരാണെന്നും മറ്റും പറയുന്നതും കാണാമായിരുന്നു. മല്ലുകള്‍ രണ്ടു കയ്യുമടിച്ചു അവരവരുടെ റൂമില്‍ നിന്നു കൊണ്ട് മാത്രമാണ് ആഘോഷം പങ്കിട്ടത്.അവര്‍ തെരുവിലേക്ക്‌ ഇറങ്ങാന്‍ മടി കാണിച്ചു. അവരില്‍ ചിലര്‍‍ കയ്യും കെട്ടി റോഡരികില്‍ നിന്നു കൊണ്ട് എല്ലാം കണ്ടുകൊണ്ട് ആസ്വദിക്കുന്നതും കാണാമായിരുന്നു. തെരുവിലറങ്ങിയവരെ കുറിച്ചു വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നുമുണ്ടായിരുന്നു.
 സ്വദേശികളുടെ ഇടയില്‍ കുറച്ചൊക്കെ നല്ല കാഴ്ചപ്പാടും അഭിപ്രായമുള്ള ഇന്ത്യാക്കാരെയും മോശമാക്കുന്ന തരത്തിലായിപ്പോയി  "ഭ്രാന്ത"ന്മാരുടെ ഈ കളി പ്രകടനം  എന്നൊക്കെയായിരുന്നു അവരുടെ പക്ഷം.

 ഈയടുത്ത കാലത്താണ് ഈജിപ്റ്റ്‌ ടീം ഫുട്ബോള്‍ കളി ജയിച്ചപ്പോഴും കുവൈറ്റ്‌ ടീം ഫുട്ബോള്‍ കളി ജയിച്ചപ്പോഴും ആരാധകര്‍ കുവൈറ്റിലെ തെരുവിലിറങ്ങി ആഘോഷിച്ച കാര്യം വിസ്മരിച്ചുപോകരുത്. ഇത് ഒരു " ഗെയിം സ്പിരിറ്റി" - ന്‍റെ ഭാഗം മാത്രമാണ് അതില്‍ കവിഞ്ഞൊന്നും ഇല്ല  എന്നു മാത്രമാണ് നാം മനസ്സിലാക്കേണ്ടത്.......

ആരാധകരുടെ പ്രകടനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍........
















0 comments:

Post a Comment