ജലീബ്: ബ്ലോക്ക് രണ്ടിലെ ഒരു ചവറ്റുകൊട്ടയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതായി കണ്ടെത്തി.അതുവഴി നടന്നുപോകുകയായിരുന്ന ഒരാള്‍, ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുകയും ചവറ്റുകൊട്ടയിലേക്ക് നോക്കിയപ്പോള്‍ ആരോ ഉപേക്ഷിച്ചതാവാമെന്നു മനസ്സിലാക്കി പോലീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ പോലീസും മെഡിക്കല്‍ സംകവും സ്ഥലത്തെത്തി കുട്ടിയെ ഹോസ്പിടലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി.കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് വേണ്ടി അന്വേഷണം നടത്തിവരുന്നുണ്ട്.
ആവേശം മൂത്ത് ഇന്ത്യാക്കാര്‍ തെരുവില്‍...ചിലയിടങ്ങളില്‍ കശപിശ...പോലീസിനു ഇടപെടേണ്ടി വന്നു....
കുവൈറ്റ്: ഇന്ത്യയിലെ മൊഹാലിയില്‍ ഇന്നലെ നടന്ന ആവേശോജ്ജ്വലമായ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് "യുദ്ധ"ത്തിന്‍റെ ആവേശക്കാറ്റ് കുവൈറ്റിലും വീശി.കളി കാണാന്‍ നിരവധി ആളുകള്‍ ഹോട്ടലുകളുടെയും മറ്റും പുറത്ത് സ്ഥാപിച്ചിട്ടുണ്ടായിരുന്ന വലിയ സ്ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടി കൂവിയും കയ്കൊട്ടിയും പരസ്പരം സന്തോഷം പങ്കിടുന്നത് കാണാമായിരുന്നു.
ഇന്ത്യയുടെ വിജയം ഉറപ്പിച്ചതോടെ ചിലയിടങ്ങളില്‍ പ്രത്യേകിച്ച് സാല്‍മിയ പോലുള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ യുവാക്കളും കുട്ടികളും തെരുവിലറങ്ങി പടക്കം പൊട്ടിച്ചും ലഡുവും ജിലേബിയും വിതരണം ചെയിതും എല്ലാവരും നല്ല ത്രില്ലിലായിരുന്നു. ആരാധകരില്‍ ചിലര്‍ വാഹനങ്ങളുടെ ഹോര്‍ണ്‍ മുഴക്കി ഇന്ത്യയുടെ ദേശീയ പതാകയുമെന്തിക്കൊണ്ട് തെരുവിലൂടെ കറങ്ങുന്നതും കാണാമായിരുന്നു. സാല്‍മിയയിലെ ഗാര്‍ഡന്‍ പരിസരത്തും റോഡിലും ആരാധകര്‍ കൂട്ടം കൂടി നിര്‍ത്തം ചവിട്ടിയതോടെ കുറച്ചു നേരത്തേക്ക് ഗതാഗത തടസ്സം അനുഭവപ്പെട്ടു.ഇതുവഴി യാത്ര ചെയിതിരുന്ന സ്വദേശികളായവര്‍ വാഹനത്തില്‍ നിന്നറങ്ങി സംഭവം എന്തെന്ന് പിടികിട്ടാതെ കാര്യം തിരക്കുന്നുണ്ടായിരുന്നു.
ഇന്നലെ നടന്നത് സെമി-ഫൈനല്‍ മത്സരമാണെങ്കിലും എതിരാളികള്‍ പാകിസ്ഥാനായത് കൊണ്ട് ഫൈനല്‍ മല്‍സരം വിജയിച്ചു കപ്പ് നേടിയ പ്രതീതിയായിരുന്നു എങ്ങും.
സാല്‍മിയയില്‍ ഒരുഭാഗത്ത് ആരാധകരില്‍ കുറച്ചുപേര്‍ ഒരു പ്രത്യേക സ്ഥാപനത്തിന്‍റെ മുന്‍പില്‍ തടിച്ചുകൂടി കൂവിയും മറ്റും ഒച്ചവച്ചതോടെ പാകിസ്ഥാന്‍കാരായ കുറച്ചു പേര്‍ ജിലേബി വിതരണം നടത്തി ആരാധകരെ പിരിച്ചു വിടാന്‍ ശ്രമം നടത്തി. എന്നിട്ടും ആളുകള്‍ പിരിഞ്ഞു പോകാതെ ഒച്ചവച്ചതോടെ ഈ രംഗം ചിലരെ ചൊടിപ്പിച്ചു.ചെറിയ തോതില്‍ കശപിശയുണ്ടായി രംഗം വഷളാകുമെന്ന് കണ്ടതോടെ പരിസരവാസികളില്‍ ചിലര്‍ പോലീസിനെ വിളിച്ചു വരുത്തിയാണ് പരിസരം ശാന്തമാക്കിയത്.
അബ്ബാസിയ ഏരിയയിയില്‍ കളിയുടെ അവസാന നിമിഷം ഒരു പറ്റം ആളുകള്‍ കേബിള്‍ കണക്ഷന്‍ വിഛെദിച്ച് കളി തടസ്സപ്പെടുതിയതായും റിപ്പോര്‍ട്ടുണ്ട്.ഫഹാഹീലില്‍ കളി കഴിഞ്ഞതിനു ശേഷം മാത്രമാണ് റോഡുകളിലും കടകളിലും മറ്റും തിരക്കനുഭവപ്പെട്ടത്.
വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരും ആന്ധ്രാപ്രദേശുകാരുമാണ് കൂടുതലും തെരുവിലിറങ്ങിയത്. ഇതിനിടയില്‍ ഒരു വിഭാഗം ഇതൊക്കെ എന്തിനാണെന്ന മട്ടില്‍ പിറു പിറുക്കുന്നുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഭ്രാന്തന്മാരാണെന്നും മറ്റും പറയുന്നതും കാണാമായിരുന്നു. മല്ലുകള്‍ രണ്ടു കയ്യുമടിച്ചു അവരവരുടെ റൂമില്‍ നിന്നു കൊണ്ട് മാത്രമാണ് ആഘോഷം പങ്കിട്ടത്.അവര്‍ തെരുവിലേക്ക് ഇറങ്ങാന്‍ മടി കാണിച്ചു. അവരില്‍ ചിലര്‍ കയ്യും കെട്ടി റോഡരികില്‍ നിന്നു കൊണ്ട് എല്ലാം കണ്ടുകൊണ്ട് ആസ്വദിക്കുന്നതും കാണാമായിരുന്നു. തെരുവിലറങ്ങിയവരെ കുറിച്ചു വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നുമുണ്ടായിരുന്നു.
സ്വദേശികളുടെ ഇടയില്‍ കുറച്ചൊക്കെ നല്ല കാഴ്ചപ്പാടും അഭിപ്രായമുള്ള ഇന്ത്യാക്കാരെയും മോശമാക്കുന്ന തരത്തിലായിപ്പോയി "ഭ്രാന്ത"ന്മാരുടെ ഈ കളി പ്രകടനം എന്നൊക്കെയായിരുന്നു അവരുടെ പക്ഷം.
ഈയടുത്ത കാലത്താണ് ഈജിപ്റ്റ് ടീം ഫുട്ബോള്‍ കളി ജയിച്ചപ്പോഴും കുവൈറ്റ് ടീം ഫുട്ബോള്‍ കളി ജയിച്ചപ്പോഴും ആരാധകര്‍ കുവൈറ്റിലെ തെരുവിലിറങ്ങി ആഘോഷിച്ച കാര്യം വിസ്മരിച്ചുപോകരുത്. ഇത് ഒരു " ഗെയിം സ്പിരിറ്റി" - ന്‍റെ ഭാഗം മാത്രമാണ് അതില്‍ കവിഞ്ഞൊന്നും ഇല്ല എന്നു മാത്രമാണ് നാം മനസ്സിലാക്കേണ്ടത്.......
ആരാധകരുടെ പ്രകടനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍........

കുവൈറ്റില്‍ മഴ .....
കുവൈറ്റ് സിറ്റി : കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കാലത്ത് നല്ല മഴ ലഭിച്ചു. അന്തരീക്ഷം പൊതുവേ മേഘാവൃതമാണ്. വീണ്ടും മഴയിക്കും വരും ദിവസങ്ങളില്‍ നേരിയ പോടികാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വാരാന്ധ്യങ്ങളില്‍ കുവൈറ്റിലെ ജനങ്ങള്‍ക്ക് കുറച്ചു നാളുകളായി വ്യത്യസ്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
വണ്ണം കുറയ്ക്കാനുള്ള റിഡക്‌ടില്‍’ കുവൈത്തില്‍ നിരോധിച്ചു.
കുവൈത്ത്: വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നായ റിഡക്‌ടില്‍ (“Reductil" ) വിപണനം കുവൈത്ത് ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസിട്രേഷന്‍ (എഫ്‌ഡിഎ) മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഈ മരുന്ന് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണു കണ്ടെത്തല്‍. കുവൈത്ത് വിപണിയില്‍ വില്‍പനയ്ക്കുള്ള മരുന്നുപിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടു.
പ്രാദേശിക വിപണിയില്‍ നിലവിലുള്ള മരുന്നുകള്‍ കണ്ടുകെട്ടുമെന്നും സ്വകാര്യ ഫാര്‍മസികളില്‍ ഉള്‍പ്പെടെ ഈ മരുന്നിന്റെ വിപണനം നിരോധിച്ചതായും ആരോഗ്യമന്ത്രാലയത്തിലെ മരുന്ന്–വൈദ്യോപകരണവിഭാഗം അസിസ്‌റ്റന്റ് അണ്ടര്‍ സെക്രട്ടറി ഉമര്‍ സഈദ് അറിയിച്ചു. രോഗികള്‍ കഴിക്കുന്നതു ഗുണപ്രദമായ മരുന്നുകളായിരിക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുള്ളതു കൊണ്ടാണ് ആരോഗ്യത്തിനു ഹാനികരമെന്നു വിദഗ്‌ധകേന്ദ്രങ്ങള്‍ നിഗമനത്തിലെത്തുന്ന മരുന്നു നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഡിഎ 1997ല്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് ഈ മരുന്നു ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ അമിതവണ്ണമൊഴിവാക്കുന്നതിനുള്ള മരുന്ന് എന്ന നിലയില്‍ ഇതു വ്യാപകമായി വില്‍പന നടത്തിവരുന്നുവെന്നതാണ് അവസ്‌ഥ.

JULY 2011......ഈ മാസത്തിനു എന്തെങ്കിലും അപൂര്‍വത തോന്നുന്നുണ്ടോ..?
നിങ്ങളുടെ ജീവിതത്തിലൂടെ കുറെ ആഴ്ചകള്‍ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ഒക്കെ കടന്നു പോവാറുണ്ട്. അതില്‍ അപൂര്‍വതകള്‍ എന്നെങ്കിലുമൊക്കെ ഉണ്ടാവാറുമുണ്ട്. അത്യപൂര്‍വ്വമായി ചിലതും ഉണ്ടാവാറുണ്ട്. താഴെ കൊടുത്ത ഈ വര്‍ഷത്തെ JULY മാസം ഒന്നു നോക്കൂ...
5 വെള്ളി 5 ശനി 5 ഞായര്‍. ഇനി ഇങ്ങനെയുള്ള ഒരു മാസം കിട്ടണമെങ്കില്‍ 823 വര്‍ഷം കൂടി കാത്തിരിക്കണം. ചൈനക്കാര്‍ അവരുടെ അന്ധവിശ്വാസത്തില്‍ ഈ മാസത്തെ "പണ സഞ്ചി" എന്നാണു വിളിക്കാറുള്ളത്. മറ്റു ചില രാജ്യക്കാരും ഈ മാസത്തിന്‍റെ പിന്നില്‍ പല അന്ധവിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്നുണ്ട്.

പൊതുമാപ്പ്....പ്രവര്‍ത്തനം ഫോണിലൂടെയല്ല വേണ്ടത്
കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വേണ്ടി കുവൈറ്റ് സര്‍കാര്‍ അനുവദിച്ച പൊതുമാപ്പിനു സഹായങ്ങള്‍ ചെയിതുകൊടുക്കാന്‍ വേണ്ടി നിരവധി സംകടനകള്‍ പത്രങ്ങളിലൂടെയും മറ്റും ഫോണ്‍ നമ്പര്‍ വിളംബരം ചെയിതിട്ടുണ്ട്. ഇങ്ങനെയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവാന്‍ വേണ്ടിയാണോ എന്ന് മുന്‍ വര്‍ഷത്തെ പൊതുമാപ്പിന്റെ അനുഭവത്തില്‍ പുനപരിശോധിക്കെണ്ടാതുണ്ട്. കഴിഞ്ഞ പൊതുമാപ്പു സമയത്ത് ആളുകള്‍ ചില സങ്കടനകളെ ബന്തപ്പെട്ടപ്പോള്‍ നിരാശാജനകമായ അനുഭവം ഉള്ളതായി ചിലര്‍ പറയുന്നു. പൊതുമാപ്പിന്റെ ആവശ്യത്തിലേക്ക് വിളിച്ച ആളുകളോട് ഇങ്ങനെയുള്ളവര്‍ നിരവധി അനാവശ്യ ചോദ്യങ്ങള്‍ ആരാഞ്ഞു. അതില്‍ ആദ്യത്തെ ചോദ്യം നിങ്ങള്‍ ബന്ധപ്പെട്ട സന്കടനയില്‍ മെമ്പര്‍ ആണോ എന്നും മെമ്പര്‍ അല്ലാത്തവരെ ഇവര്‍ തിരസ്കരിക്കുകയനുണ്ടയത്. പൊതുമാപ്പിനു വേണ്ടി വരുന്നവരെ എല്ലാം മറന്നു സഹായിക്കണം എന്ന് കുവൈറ്റ് സര്‍ക്കാരും എംബസി അധികൃതരും നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍ മുഴുവന്‍ സങ്കടനകളും എല്ലാം മറന്നു രംഗത് വരണം.നല്ലവരായ ചിലര്‍ സാമ്പത്തികമായും സമ്മാനപ്പോതികളായും, യാത്ര ടിക്കറ്റും ചിലവും നല്‍കിയും നാട്ടില്‍ പോകുന്ന ഇവരെ സഹായിച്ചു കൊണ്ടിരിക്കുന്നതും ഈ അവസരത്തില്‍ വിസ്മരിച്ചുകൂടാ.
ഏതോപ്യന്‍ യുവതിയെ പീഡിപിച്ചതായി പരാതി...ഈജിപ്ത്കാരനെ പോലീസ് തിരയുന്നു....
ഉമ്മുല്‍-അയ്മാന്‍:സ്വദേശി വീട്ടില്‍ പ്ലുംബിംഗ് ജോലിക്ക് വേണ്ടി ഫോണ്‍ ചെയിതു വന്ന ഈജിപ്റ്റ്‌കാരന്‍ വീട്ടില്‍ ബന്ധപ്പെട്ടവര്‍ ഇല്ലാത്ത സമയത്ത് വീട്ടിലുണ്ടായിരുന്ന ഏതോപ്യന്‍ വേലക്കാരിയെ പീഡിപിച്ചതായി പരാതി.സംഭവ സമയത്ത് വീട്ടില്‍ വേലക്കാരി തനിച്ചായിരുന്നു.യുവതി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മുല്‍-അയ്മാന്‍ പോലീസ് സ്റ്റേഷനില്‍ ഈജിപ്റ്റ്‌കാരെനെതിരെ കേസ് ഫയല്‍ ചെയിതതായി അല-അന്ബ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയിതു.സ്പോന്സോര്‍ കൊടുത്ത ഫോണ്‍ നമ്പര്‍ പ്രകാരം പ്ലുബെര്‍ക്ക് വേണ്ടി അന്വേഷണം നടത്തിവരുന്നുണ്ട്.
ലോക്കല്‍ കാളുകളുടെ രൂപത്തില്‍ അന്താരാഷ്ട്ര കാളുകള്‍....
കുവൈറ്റിലെ മൊബൈല്‍ ഉപഭോക്താക്കളെ വീണ്ടും വട്ടം കറക്കുന്നു. ചെറിയൊരു ഇടവേളയിക്കു ശേഷം, മൊബൈലിലേക്ക് വരുന്ന കാളുകള്‍ ലോക്കല്‍ കാള്‍ ആണോ അതോ അന്താരഷ്ട്ര കാള്‍ ആണോ എന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് നമ്പര്‍ കാണിക്കുന്നത്. നമ്പര്‍ തുടങ്ങുന്നത് 22 , 25, 24 എന്നീ രീതിയിലാണ്. കുവൈറ്റിലെ ടെലികമ്മ്യൂണിക്കേഷന്‍റെ പുതിയ നിയമമനുസരിച്ച് പ്രാദേശിക കാളുകളുടെ നമ്പര്‍ തുടങ്ങുന്നതും '2' ആണ്. 22,24,25 എന്നത് കുവൈറ്റ് സിറ്റി,ഫര്‍വാനിയ,സാല്‍മിയ ഏരിയകളിലെ കാളുകളെ സൂചിപ്പിക്കുന്നു.കാള്‍ വന്നാല്‍ ചിലപ്പോള്‍ ഉപഭോക്താവ് തിരക്കാനെങ്കില്‍ എടുക്കാന്‍ പറ്റാതാവുന്നു. തിരക്കൊക്കെ കഴിഞ്ഞു ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചാല്‍ നമ്പര്‍ നിലവിലില്ല എന്ന മെസ്സേജ് ആയിരിക്കും ലഭിക്കുക. അപ്പോഴാണ് ഉപഭോക്താവ് ആശയ കുഴപ്പതിലാവുന്നത്. മുന്‍പ് ഈ രീതി "no number" അല്ലെങ്കില്‍ "call ", +222 ഒക്കെ ആയിരുന്നു അപ്പോള്‍ മനസിലാക്കാം കാള്‍ അന്താരാഷ്ട്ര കാള്‍ ആണെന്ന്.ഇപ്പോള്‍ ശരിക്കും ഉപഭോക്താവിനെ ആശയകുഴപ്പതിലാക്കുന്ന രീതിയാണ്.
പൊതുമാപ്പ് : കാണാകാഴ്ചകള്‍
അനതികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി കുവൈറ്റ് സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പിന്‍റെ മറവില്‍ നിരവധി രസകരവും വേദനിപ്പിക്കുന്നതുമായ കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
ജന്‍മനാട്ടില്‍ ജീവിത പ്രയാസങ്ങളും കടബാധ്യതകളും കാരണം നല്ല ജോലിയും ശമ്പളവും മോഹിച്ചു നാട്ടില്‍ വിസ ഏജന്‍റ്നു ലക്ഷങ്ങള്‍ കൊടുത്തു വിസ തരപ്പെടുത്തി എത്തിയവരാണ് ഏറെയും. ഇവിടെയെത്തിയപ്പോള്‍ താമസരേഖയും മറ്റും ശരിയാക്കി കൊടുക്കാതെ ചതിയില്‍ പെട്ടവര്‍,ജോലിസ്ഥലത്തെ ശാരീരിക പീഡനങ്ങള്‍ കാരണം ജോലി വിട്ടവര്‍, ശമ്പളം കൊടുക്കാതെ ദീര്‍ഘകാലം ജോലി എടുപ്പിച്ചു ചതിയില്‍ പെട്ടവര്‍.....അങ്ങിനെ പോകുന്നു ഇക്കൂട്ടര്‍.
പോലീസിനെയും മറ്റും പേടിച്ചു പാത്തും പതുങ്ങിയും കഴിഞ്ഞു 4 വര്‍ഷവും 3 വര്‍ഷവും ജന്മനാടു കാണാതെ ഓരോ നിമിഷവും മനസ്സില്‍ തീ കനല്‍ കൊണ്ടു കഴിച്ചു കൂട്ടിയവര്‍.
പോതുമാപ്പിനിടയിക്ക് ചില എംബസി പരിസരത്ത വ്യത്യസ്തമായ കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ഈയിടുത്ത് ശ്രിലങ്കന്‍ എംബസി പരിസരത്ത നടന്ന സംഭവം.
അവിടെ ഒരു പെണ്ണ് കാണല്‍ ചടങ്ങിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കൂടുതലും സുന്ദരികളായ സ്ത്രീകളെയും യുവതികളെയും ചുറ്റിപറ്റിയാണ് ഇക്കൂട്ടര്‍ വിദ്യകള്‍ പ്രയോഗിക്കുന്നത്. പൊമാപ്പിനായി ഇവിടെ എത്തുന്ന ഇവരെ ചിലര്‍ സമീപിച്ചു വീണ്ടും ഒരു ചതിക്ക് വേണ്ടി കെണി ഒരുക്കുന്നു. വിസ വാഗ്ദാനം ചെയിതും ഇക്കാമ ശരിയാക്കി തരാമെന്നു പറഞ്ഞും മതിയായ സഹായം ചെയിതു തരാമെന്നു പറഞ്ഞും ഇവര്‍ പാവങ്ങളെ വീഴ്ത്തുന്നു. മാന്യരായ ചിലര്‍ ജോലി ഒക്കെ കളഞ്ഞു പതിവിലും അണിഞ്ഞൊരുങ്ങിയാണ് ഇവിടെയെത്തുന്നത്. വിസയിക്ക് കാഷ്മുടക്കാതെ വീണ്ടും എത്തിപ്പെടാമെല്ലോ എന്നു ധരിച്ചു ചിലര്‍ ഇവരുടെ കെണിയില്‍ വീഴുന്നു.
റിപ്പോര്‍ട്ട് : മമ്മുസ്, കുവൈറ്റ്

ആഘോഷം അതിരു കടന്നു...പരസ്യ ചുംബനം അറബ് വംശജന്‍ അറസ്റ്റില്‍.
കുവൈറ്റ് സിറ്റി : ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നിരുന്ന പരിപാടിയുടെ പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുന്ന വേളയില്‍ പ്രോഗ്രാം അവധാരികയെ പരസ്യമായി ചുംബിച്ചതിന് ജി സി സി യുവാവ് അറസ്റ്റില്‍. മദ്യം അകത്താക്കിയ യുവാവ് പരിസരബോധം മറന്നു യുവതിയെ ഉമ്മവേക്കുകയായിരുന്നു.കിട്ടിയ ചാന്‍സ് മുതലാക്കിയ യുവാവ് ജയിലിനകത്ത് ആവുകയും ചെയ്തു.
ഇന്‍റെര്‍നെറ്റ് കഫേയില്‍ അശ്ലീല സിനിമ പ്രദര്‍ശനം....കഫെ പൂട്ടിച്ചു സീല്‍ ചെയിതു...
സാല്‍മിയ:അശ്ലീല സിനിമ പ്രദര്‍ശനം നടത്തിയതിന്‍റെ പേരില്‍ സല്‍മിയയിലുള്ള ഒരു ഇന്‍റെര്‍നെറ്റ് കഫെ, രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അതികൃതര്‍ റൈഡ് ചെയിതു അടച്ചു പൂട്ടി സീല്‍ ചെയിതു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കഫെ ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയിതതായി അല്‍-റായ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.കഫെ ഉടമ അറിയാതെ നടത്തിപ്പുകാരാണ് അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നെതെന്നു പറയപ്പെടുന്നു.
തിരുടാ പോലീസ്...!!!! യുവാവിന് നഷ്ട്ടപ്പെട്ടത് 300 ദിനാറും ഒരു പുത്തന്‍ ഐ-ഫോണും....
സല്‍ഹയ: വ്യാജ പോലീസ് ചമെഞ്ഞെത്തി യുവാവിനെ തട്ടികൊണ്ടുപോയി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതായി പരാതി.കഴിഞ്ഞ ദിവസം സല്‍ഹയിയ ഏരിയായിലാണ് സംഭവം.
റോഡിലൂടെ നടന്നു പോവുകയായിരുന്ന ഏഷ്യന്‍ യുവാവിനോട് അവന്‍റെ സിവില്‍ ഐഡി കാണിക്കാന്‍ ആവശ്യപ്പെടുകയും, ഐഡി കാണിച്ച ഉടന്‍ തന്നെ "പോലീസ്" അദേഹത്തിന്‍റെ മൊബൈല്‍ എടുത്ത് മേലുദ്യോഗസ്ഥനോടെന്നപോലെ ആരോടോ സംസാരിക്കുകയും വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയിതു. യുവാവ് കയറാന്‍ വിസമ്മതിച്ചപ്പോള്‍ വാഹനത്തിലേക്ക് ബലമായി പിടിച്ചു കയറ്റി വിജനമായ സ്ഥലത്ത കൊണ്ട്പോയി കയ്യിലുണ്ടായിരുന്ന പണവും ഈയിടെ വാങ്ങിച്ച പുതിയ ഐഫോണും കയിക്കലാക്കി യുവാവിനെ വാഹനത്തിനു പുറത്തേക്കു തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നെന്നു പറയപ്പെടുന്നു. യുവാവ് കൊടുത്ത വിവരങ്ങള്‍ വച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഫിലിപ്പിനോ വേലക്കാരിയെ തട്ടികൊണ്ടുപോകല്‍.... ശ്രമം വിഫലമായി.....!!!!!
അന്തലോസ്: കടയില്‍ നിന്നും സാധനങ്ങളുമായി വീട്ടിലേക്കു പോകുകയായിരുന്ന ഫിലിപ്പിനോ വേലക്കാരിയെ അഞ്ജാതരായ 3 പേര്‍ വാഹനത്തില്‍ തട്ടികൊണ്ടുപോവനുള്ള ശ്രമം യുവതി ബഹളം വച്ചതിനാല്‍ പാളിപ്പോയി.
സംഭവം വിവരിക്കുന്നത് ഇങ്ങനെ. ഒരു പലചരക്ക് കടയില്‍ നിന്നും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങിച്ചു യുവതി വീടിലേക്ക് പോകുന്ന വഴി ഒരു വാന്‍ പോലുള്ള വാഹനം യുവതിയുടെ ശരീരത്തോട് അടുപ്പിച്ചു നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് 2 പേര്‍ യുവതിയുടെ നേര്‍ക്ക് ചാടി വീഴുകയും വാഹനത്തിന്‍റെ ഡോര്‍ തുറന്നു ബലം പ്രയോകിച്ചു വാഹനത്തിനകത്തെക്ക് കയതാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി രക്ഷിക്കണേ എന്ന് അലറിവിളിച്ചതിനാല്‍ അഞ്ജാതര്‍ ശ്രമം ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി പറഞ്ഞു. യുവതി കൊടുത്ത വാഹനത്തിന്‍റെ നമ്പര്‍ പ്രകാരം അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ആന്തലോസ് ഏരിയായിലായിരുന്നു സംഭവം.

ടീം കുവൈറ്റ് ഹാക്കര്‍മാര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു....
കുവൈറ്റ് സിറ്റി : കുവൈറ്റ് , ഇന്ത്യന്‍ , ഇസ്രയേല്‍ വെബ്സൈറ്റുകളുടെ നേര്‍ക്ക് കുവൈറ്റി ഹാക്കര്‍മാരുടെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് കാരണം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം കുറച്ചു നേരത്തേക്ക് തടസ്സപെട്ടു. വെബ്സൈറ്റ് തുറക്കുമ്പോള്‍ അതിന്റെ മുന്‍ പേജ് തുറന്നുവരുന്നത് ചില ചോദ്യ ശരങ്ങളോടെയും പശ്ചാത്തല ശബ്ദതോടെയുമാണ്. അവയില്‍ ചിലത് 1. " F*#K Your Security ...LOL " 2. " Admin Sleeping " 3. " Where is Your Security , Who is the King Here " ഇങ്ങിനെ പോകുന്നു വെബ്പേജിലെ സന്ദേശങ്ങള്‍..... അവസാനമായി " Team Kuwait Hackers , Hacker's Evil " എന്ന സന്ദേശവും കാണാം. ഇസ്രയേലിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സാധാരണ നിലയില്‍ സ്ഥാപിച്ചു കഴിഞ്ഞതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവയോക്കെ പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ. കമ്പ്യൂട്ടര്‍ അഡ്മിന്‍ രംഗത്ത് ജോലി എടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ഈ സംഭവം മുന്നറിയിപ്പ് നല്‍കുന്നു.
കുവൈറ്റില്‍ മിക്ക കമ്പനികളിലും മറ്റും ഇന്ന് പരക്കെ "സിക്ക്" ....!!!!
കുടുംബത്തിലെ പട്ടിണി അകറ്റാന്‍ വേണ്ടി വന്നതാണെങ്കിലും, സ്വന്തം നാടിനോട് കടപ്പാടും അഭിമാനവും ഉണ്ടാവണം....അതാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്... ക്രിക്കറ്റിന്‍റെ ലോക കപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലെ സെമി-"ഫൈനല്‍" മല്‍സരം ഇന്ത്യയിലെ മൊഹാലി സ്റ്റേഡിയത്തില്‍ ഇന്ന് അരങ്ങേറുകയാണ്. ഈ ഒറ്റ ദിവസം മാത്രമാണോ ഒരോ ഭാരതീയനും പാകിസ്ഥാനിയും സ്വന്തം പൌരനാവുകയുള്ളൂ...? അങ്ങിനെ തോന്നും ഇവന്മാരുടെയൊക്കെ ഭാവം കണ്ടിട്ട്. ഓരോ ഇന്ത്യക്കാരന്‍റെയും പാകിസ്ഥാനിയുടെയും നാവെടുതാല്‍ "ക്രിക്കറ്റ്" എന്നാണ് ആദ്യം വരുന്ന വാക്ക്. എന്തിനേറെ പറയുന്നു ഒട്ടു മിക്ക കമ്പനികളിലും ഈ രണ്ടു രാജ്യത്ത് നിന്നുള്ളവരില്‍ പലരും "സിക്ക്" ലീവ് എടുത്തതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ സ്ത്രീ ജോലിക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതാണ് വേറൊരു രസം....
ടാക്സി ഡ്രൈവര്‍മാരില്‍ മിക്കവരും ഇന്ന് ഉച്ച കഴിഞ്ഞുള്ള ഒട്ടം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്. ജോലി ഒഴിവാക്കാന്‍ പറ്റാത്തവര്‍ മൊബൈല്‍ ഫോണിലൂടെ സുഹുര്‍ത്തുക്കളില്‍ നിന്നുള്ള അപ്ഡേറ്റ് അറിയാനുള്ള ആവേശത്തിലാണ്. ഇന്ന്‍ മൊബൈല്‍ റീ-ചാര്‍ജ് കാര്‍ഡുകള്‍ക്ക് നല്ല ചിലവുള്ളതായും അറിയാന്‍ കഴിയുന്നു. അതുപോലെ തന്നെ മറ്റു അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാതിരിക്കാന്‍ വേണ്ടി സാല്‍മിയ,ഖൈതാന്‍,ഫര്‍വാനിയ പോലുള്ള ഏഷ്യന്‍സ് കൂടുതലുള്ള സ്ഥലങ്ങളില്‍ പോലീസ് സേന നിലയുറപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യാക്കാരന്‍ കൈക്കൂലികൊടുക്കുന്നതിനിടെ കെണിയില്‍...!!!!
അഹമദി: പോലീസ് അറസ്റ്റ് ചെയിത വ്യക്തി കേസില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി പോലീസ് ഓഫീസര്‍ക്ക് 40 ദിനാര്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായി.
ഖറാഫി ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ അല്‍ ഖറാഫി നിര്യാതനായി....!!!
ഖറാഫി ഗ്രൂപ്പുകളുടെ ചെയര്‍മാനും ബിസിനെസ്സ് മഗ്നെടും മിഡ്‌ല്‍-ഈസ്റ്റിലെ ഏറ്റവും വലിയ സമ്പന്നനുമായ നാസ്സര്‍ അല്‍ ഖറാഫി ഹൃദയാഘാതത്തെ തുടര്‍ന്ന് ഈജിപ്ടിലെ കൈറോയില്‍ നിര്യാതനായി. 2011- ല്‍ ഫോര്‍ബ്സ് മാസിക പുറത്ത് വിട്ട ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയില്‍ നാസ്സര്‍ അല്‍ ഖറാഫി 77-ആം സ്ഥാനത്തായിരുന്നു.മരിക്കുമ്പോള്‍ അദ്ദേഹത്തിന് 67 വയസ്സ് പ്രയാമുണ്ടായിരുന്നു.
സ്ത്രീകളുടെ നഖാബ ധരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്. കനത്ത ശിക്ഷ.
കുവൈറ്റ്: സ്ത്രീകള്‍ നക്കബ ( മുഖം മറച്ചു ) ധരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് കര്‍ശന വിലക്കും, നിയമം ലന്ഖിക്കുന്നവര്‍ക്ക് കനത്ത പിഴയും ഏര്‍പ്പെടുത്താന്‍ ആലോചന. ഈ രീതിയില്‍ വാഹനം ഓടിച്ചുകൊണ്ടുള്ള അപകടം പെരുകിവരുന്ന സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളില്‍ ഭൂരിഭാഗം അപകടങ്ങള്‍ ഉണ്ടാക്കിയതില്‍ നക്കബ ധരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് മൂലമാണെന്ന് കണ്ടെത്തിയതായി അല്‍-വതന്‍ റിപ്പോര്‍ട്ട് ചെയിതു.
വേലക്കാരിയുടെ മര്‍ദനം... സ്വദേശി വനിത ഹോസ്പിറ്റലില്‍
തന്‍റെ വീടുവേലക്കാരിയുടെ മര്‍ദനമേറ്റു ഒരു സ്വദേശി വനിതയെ സാരമായ പരിക്കുകളോടെ സബാഹ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം സുലൈബിയ ഏരിയയില്‍ ആയിരുന്നു സംഭവം.ഇതുമായി ബന്ധപ്പെട്ടു വേലക്കാരിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയിതു.
ഫ്രഞ്ച് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് കുവൈറ്റില്‍ വിലക്കെര്‍പ്പെടുത്തുമെന്നു മുന്നറിയിപ്പ്....!!!!
കുവൈറ്റി വനിതകള്‍ നിഖാബ( മുഖാവരണം )യോടുകൂടിയുള്ള പര്‍ദ ധരിച്ചുകൊണ്ടുള്ള യാത്രയിക്ക് കഴിഞ്ഞയാഴ്ച ഫ്രാന്‍സ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ രോഷാകുലരായ പാര്‍ലിമെന്‍റ് അംഗങ്ങള്‍ ഫ്രഞ്ച് നിര്‍മ്മിത ഉല്‍പ്പന്നങ്ങളും മറ്റും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയിതു.
ഫ്രഞ്ച് നിര്‍മ്മിത ഉല്‍പ്പെന്നങ്ങളായ Thomson,DKNY,Jaguar,Nissan,Seirra ( Software & Games ) തുടങ്ങി നൂറോളം വരുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധന പട്ടികയില്‍ ഉള്‍പ്പെടും.
ഫ്രഞ്ച് നിര്‍മ്മിത ഉല്‍പ്പെന്നങ്ങളായ Thomson,DKNY,Jaguar,Nissan,Seirra ( Software & Games ) തുടങ്ങി നൂറോളം വരുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധന പട്ടികയില്‍ ഉള്‍പ്പെടും.
ഇനിമുതല്‍ വികിലീക്സ് കുവൈറ്റില്‍ നിന്നും..!!!!
കുവൈറ്റ്: സത്യങ്ങള്‍ പൊതു ജനങ്ങളെ അറിയിക്കാനും പൊതുജനങ്ങളുമായി സംവദിക്കാനും കുവൈറ്റില്‍ നിന്നും "വികിലീക്സ്". കുവൈറ്റ് ഭരണകൂടതിന്റെയും നീധിന്യായ കോടതിയുടെയും ആധികാരിക വിവരങ്ങളായിരിക്കും മുഖ്യമായും വെബ്സൈറ്റിലൂടെ പുറം ലോകത്തെ അറിയിക്കുക. സത്യങ്ങള്‍ ആരുടെ കൈവശം ഉണ്ടെങ്കിലും അത് നേരിട്ട് വെബ്സിടിനു കൈമാറാം, പക്ഷെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും വിവരങ്ങള്‍ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുകയെന്നു വെബ്സൈറ്റ് സ്ഥാപകനും പൊതുപ്രവര്‍ത്തകനുമായ ഖാലിദ് ഹാജിരി പറഞ്ഞു. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഉറക്കം കെടുത്തിയ അസ്സഞ്ഞെയുടെ നെത്രതിലുള്ള വികിലീക്സ്.ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ വെബ്സൈറ്റ്.
വാല്‍കഷ്ണം : കുറച്ചു കാശുമുടക്കാമെങ്കില്‍ ഒരു വെബ്സൈറ്റ് ആര്‍ക്കും തുടങ്ങാം എന്നിരിക്കെ പകുതിയില്‍ അതികം വിദേശികള്‍ ഉള്ള കുവൈറ്റ് എന്ന ചെറു രാജ്യത്ത്, ഇതിന്‍റെ ഗുണഭോക്താക്കള്‍ ഇവിടുത്തെ പൌരന്മാര്‍ മാത്രമയിരിക്കുമോ അതോ മൊത്തം ജനങ്ങളും ഈ സംരംഭത്തില്‍ ഉള്‍പ്പെടുമോ എന്ന് ഖലെദ് ഹജിരി വ്യക്തമാക്കിയിട്ടില്ല. എന്തായാലും കാത്തിരുന്നുകാണാം..