വണ്ണം കുറയ്ക്കാനുള്ള റിഡക്‌ടില്‍’ കുവൈത്തില്‍ നിരോധിച്ചു.

കുവൈത്ത്‌: വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നായ റിഡക്‌ടില്‍ (“Reductil" ) വിപണനം കുവൈത്ത്‌ ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. യുഎസ്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസിട്രേഷന്‍ (എഫ്‌ഡിഎ) മുന്നറിയിപ്പിനെ തുടര്‍ന്നാണിത്‌. ഈ മരുന്ന്‌ ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നാണു കണ്ടെത്തല്‍. കുവൈത്ത്‌ വിപണിയില്‍ വില്‍പനയ്ക്കുള്ള മരുന്നുപിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവിട്ടു.
പ്രാദേശിക വിപണിയില്‍ നിലവിലുള്ള മരുന്നുകള്‍ കണ്ടുകെട്ടുമെന്നും സ്വകാര്യ ഫാര്‍മസികളില്‍ ഉള്‍പ്പെടെ ഈ മരുന്നിന്റെ വിപണനം നിരോധിച്ചതായും ആരോഗ്യമന്ത്രാലയത്തിലെ മരുന്ന്‌–വൈദ്യോപകരണവിഭാഗം അസിസ്‌റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ഉമര്‍ സഈദ്‌ അറിയിച്ചു. രോഗികള്‍ കഴിക്കുന്നതു ഗുണപ്രദമായ മരുന്നുകളായിരിക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുള്ളതു കൊണ്ടാണ്‌ ആരോഗ്യത്തിനു ഹാനികരമെന്നു വിദഗ്‌ധകേന്ദ്രങ്ങള്‍ നിഗമനത്തിലെത്തുന്ന മരുന്നു നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഡിഎ 1997ല്‍ നല്‍കിയ നിര്‍ദേശമനുസരിച്ച്‌ ഈ മരുന്നു ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ അമിതവണ്ണമൊഴിവാക്കുന്നതിനുള്ള മരുന്ന്‌ എന്ന നിലയില്‍ ഇതു വ്യാപകമായി വില്‍പന നടത്തിവരുന്നുവെന്നതാണ്‌ അവസ്‌ഥ.

0 comments:

Post a Comment