സിറ്റി ബസ്‌ പാര്‍ക്കിനകത്തെക്ക് പാഞ്ഞു കയറി....ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു....

സാല്‍മിയ: ജോലികഴിഞ്ഞു സാല്‍മിയയയിലുള്ള താമസസ്ഥലത്തേക്ക് പോകുന്ന വഴി ബസ്‌ തടഞ്ഞു നിര്‍ത്തി സാല്‍മിയ ഏരിയയില്‍ നിന്നും 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കള്‍ കയറി ഡ്രൈവറെ മര്‍ദിക്കുകയും പിടിവവലി നടക്കുകയും ചെയിതപ്പോള്‍ ഡ്രൈവര്‍ക്ക്‌ ബസിന്മേലുള്ള നിയന്ത്രണം വിട്ട്‍ ബസ്‌ പാര്‍ക്കിനകത്തെക്ക് ഇടിച്ചു കയറി. ഇന്നലെ രാത്രി 10.05- ടെയായിരുന്നു സംഭവം. പാകിസ്ഥാനികളും ഇന്ത്യാക്കാരും താമസിക്കുന്ന ഏരിയയില്‍ ഉള്ള ഈ പാര്‍കില്‍ ‍ നിരവധി ആളുകള്‍  രാത്രികാലത്ത് നടക്കാന്‍ വരാറുള്ളതാണ്. രാത്രി വൈകിയതിനാല്‍ സംഭവ പരിസരത്ത് ആളുകള്‍ കുറവായിരുന്നതുകൊണ്ട്‍ വലിയൊരു അപകടം ഒഴിവായി.സംഭവമറിഞ്ഞ ഉടന്‍ തന്നെ പോലീസ് അധികാരികളും മെഡിക്കല്‍ സംങ്കങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. സംഭവ സ്ഥലത്ത വച്ച് പ്രതികളുടെതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണും മറ്റും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌ ഉണ്ട്. പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.




0 comments:

Post a Comment