ടീം കുവൈറ്റ്‌ ഹാക്കര്‍മാര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു....

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ , ഇന്ത്യന്‍ , ഇസ്രയേല്‍ വെബ്സൈറ്റുകളുടെ നേര്‍ക്ക് കുവൈറ്റി ഹാക്കര്‍മാരുടെ വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്‌ കാരണം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം കുറച്ചു നേരത്തേക്ക്‌ തടസ്സപെട്ടു. വെബ്സൈറ്റ്‌ തുറക്കുമ്പോള്‍ അതിന്റെ മുന്‍ പേജ് തുറന്നുവരുന്നത് ചില ചോദ്യ ശരങ്ങളോടെയും പശ്ചാത്തല ശബ്ദതോടെയുമാണ്. അവയില്‍ ചിലത്  1. " F*#K Your Security ...LOL "  2.  " Admin Sleeping " 3. " Where is Your Security , Who is the King Here "  ഇങ്ങിനെ പോകുന്നു  വെബ്പേജിലെ സന്ദേശങ്ങള്‍..... അവസാനമായി " Team Kuwait Hackers , Hacker's Evil " എന്ന സന്ദേശവും കാണാം. ഇസ്രയേലിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സാധാരണ നിലയില്‍ സ്ഥാപിച്ചു കഴിഞ്ഞതായി ജെറുസലേം പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മറ്റുള്ളവയോക്കെ പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ.  കമ്പ്യൂട്ടര്‍ അഡ്മിന്‍ രംഗത്ത് ജോലി എടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ഈ സംഭവം മുന്നറിയിപ്പ് നല്‍കുന്നു.

0 comments:

Post a Comment