കുവൈറ്റില്‍ മിക്ക കമ്പനികളിലും മറ്റും ഇന്ന് പരക്കെ "സിക്ക്‌" ....!!!!

കുടുംബത്തിലെ പട്ടിണി അകറ്റാന്‍ വേണ്ടി വന്നതാണെങ്കിലും, ‍ സ്വന്തം നാടിനോട് കടപ്പാടും അഭിമാനവും ഉണ്ടാവണം....അതാണ്‌ ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്... ക്രിക്കറ്റിന്‍റെ ലോക കപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലെ സെമി-"ഫൈനല്‍" മല്‍സരം  ഇന്ത്യയിലെ മൊഹാലി സ്റ്റേഡിയത്തില്‍ ഇന്ന് അരങ്ങേറുകയാണ്. ഈ ഒറ്റ ദിവസം മാത്രമാണോ ഒരോ ഭാരതീയനും ‍ പാകിസ്ഥാനിയും സ്വന്തം പൌരനാവുകയുള്ളൂ...?  അങ്ങിനെ തോന്നും ഇവന്മാരുടെയൊക്കെ ഭാവം കണ്ടിട്ട്. ഓരോ ഇന്ത്യക്കാരന്‍റെയും പാകിസ്ഥാനിയുടെയും നാവെടുതാല്‍ "ക്രിക്കറ്റ്" എന്നാണ് ആദ്യം വരുന്ന വാക്ക്‌. എന്തിനേറെ പറയുന്നു ഒട്ടു മിക്ക കമ്പനികളിലും ഈ രണ്ടു രാജ്യത്ത്‌ നിന്നുള്ളവരില്‍ പലരും "സിക്ക്‌" ലീവ്‌ എടുത്തതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ സ്ത്രീ ജോലിക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളതാണ് വേറൊരു രസം....

ടാക്സി ഡ്രൈവര്‍മാരില്‍ മിക്കവരും ഇന്ന് ഉച്ച കഴിഞ്ഞുള്ള ഒട്ടം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും വാര്‍ത്തയുണ്ട്. ജോലി ഒഴിവാക്കാന്‍ പറ്റാത്തവര്‍ മൊബൈല്‍ ഫോണിലൂടെ സുഹുര്‍ത്തുക്കളില്‍ ‍ നിന്നുള്ള അപ്ഡേറ്റ് അറിയാനുള്ള ആവേശത്തിലാണ്. ഇന്ന്‍ മൊബൈല്‍ റീ-ചാര്‍ജ് കാര്‍ഡുകള്‍ക്ക് നല്ല ചിലവുള്ളതായും അറിയാന്‍ കഴിയുന്നു. അതുപോലെ തന്നെ മറ്റു അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാതിരിക്കാന്‍ വേണ്ടി സാല്‍മിയ,ഖൈതാന്‍,ഫര്‍വാനിയ പോലുള്ള  ഏഷ്യന്‍സ് കൂടുതലുള്ള  സ്ഥലങ്ങളില്‍ പോലീസ് സേന നിലയുറപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

0 comments:

Post a Comment