ചിത്രം പകര്‍ത്തല്‍..... പാകിസ്ഥാനി യുവാവ്‌ അറസ്റ്റില്‍..!!!!

ശര്‍ക്ക്: കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെയും  മറ്റും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനു  ഒരു പാകിസ്ഥാനി യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഭവനത്തിന്‍റെ ഒന്നാം നമ്പര്‍ ഗേറ്റ് ആണ് യുവാവ് പകര്‍ത്തി കൊണ്ടിരുന്നത്. ഇതിനിടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ഇത ശ്രദ്ധയില്‍ പെട്ട ഉടനെ   അടുത്ത ചെന്ന് കാര്യം തിരക്കിയപ്പോള്‍ യുവാവ്‍ സെക്യൂരിറ്റി ജീവനക്കാരനെ ദേഷ്യതോടെ നോക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയിതതായി പറയപ്പെടുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയിതു സ്റ്റേനിലേക്ക് കൊണ്ടുപോയി കേസ് ഫയല്‍ ചെയിതു. പ്രതിയെ വിശദമായി‍ ചോദ്യം ചെയിതു വരികയാണ്. ചിത്രം പകര്‍ത്തിയ ക്യാമറയും പിടിച്ടുതിട്ടുണ്ട്.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സാധാരണയായി ഉപയോഗിച്ച് വരുന്നതാണ് പ്രതി പകര്‍ത്തിയ ഒന്നാം നമ്പര്‍ ഗേറ്റ് എന്ന് അല്‍-വതന്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയിതു.

0 comments:

Post a Comment