പൊതുമാപ്പ്‌ : കാണാകാഴ്ചകള്‍

അനതികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി കുവൈറ്റ്‌  സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പിന്‍റെ മറവില്‍ നിരവധി രസകരവും വേദനിപ്പിക്കുന്നതുമായ കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
ജന്‍മനാട്ടില്‍ ജീവിത പ്രയാസങ്ങളും‍ കടബാധ്യതകളും കാരണം നല്ല ജോലിയും ശമ്പളവും മോഹിച്ചു നാട്ടില്‍ വിസ ഏജന്‍റ്നു ലക്ഷങ്ങള്‍ കൊടുത്തു വിസ തരപ്പെടുത്തി എത്തിയവരാണ് ഏറെയും. ഇവിടെയെത്തിയപ്പോള്‍ താമസരേഖയും മറ്റും ശരിയാക്കി കൊടുക്കാതെ ചതിയില്‍ പെട്ടവര്‍,ജോലിസ്ഥലത്തെ ശാരീരിക പീഡനങ്ങള്‍ കാരണം ജോലി വിട്ടവര്‍, ശമ്പളം കൊടുക്കാതെ ദീര്‍ഘകാലം ജോലി എടുപ്പിച്ചു ചതിയില്‍ പെട്ടവര്‍.....അങ്ങിനെ പോകുന്നു ഇക്കൂട്ടര്‍.
പോലീസിനെയും മറ്റും പേടിച്ചു പാത്തും പതുങ്ങിയും കഴിഞ്ഞു 4 വര്‍ഷവും 3 വര്‍ഷവും ജന്മനാടു കാണാതെ ഓരോ നിമിഷവും മനസ്സില്‍ തീ കനല്‍  കൊണ്ടു കഴിച്ചു കൂട്ടിയവര്‍.
പോതുമാപ്പിനിടയിക്ക് ചില എംബസി പരിസരത്ത വ്യത്യസ്തമായ കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ഈയിടുത്ത് ശ്രിലങ്കന്‍ എംബസി പരിസരത്ത നടന്ന സംഭവം.
അവിടെ ഒരു പെണ്ണ് കാണല്‍ ചടങ്ങിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കൂടുതലും സുന്ദരികളായ സ്ത്രീകളെയും യുവതികളെയും ചുറ്റിപറ്റിയാണ് ഇക്കൂട്ടര്‍ വിദ്യകള്‍ പ്രയോഗിക്കുന്നത്. പൊമാപ്പിനായി ഇവിടെ എത്തുന്ന ഇവരെ ചിലര്‍ സമീപിച്ചു വീണ്ടും ഒരു ചതിക്ക് വേണ്ടി കെണി ഒരുക്കുന്നു. വിസ വാഗ്ദാനം ചെയിതും ഇക്കാമ ശരിയാക്കി തരാമെന്നു പറഞ്ഞും മതിയായ സഹായം ചെയിതു തരാമെന്നു പറഞ്ഞും ഇവര്‍ പാവങ്ങളെ വീഴ്ത്തുന്നു. മാന്യരായ ചിലര്‍ ജോലി ഒക്കെ കളഞ്ഞു പതിവിലും അണിഞ്ഞൊരുങ്ങിയാണ് ഇവിടെയെത്തുന്നത്. വിസയിക്ക് കാഷ്മുടക്കാതെ വീണ്ടും എത്തിപ്പെടാമെല്ലോ എന്നു ധരിച്ചു ചിലര്‍ ഇവരുടെ കെണിയില്‍ വീഴുന്നു.
റിപ്പോര്‍ട്ട്‌ : മമ്മുസ്, കുവൈറ്റ്‌

0 comments:

Post a Comment