പൊതുമാപ്പ്‌....പ്രവര്‍ത്തനം ഫോണിലൂടെയല്ല വേണ്ടത്‌

കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വേണ്ടി കുവൈറ്റ്‌ സര്‍കാര്‍ അനുവദിച്ച പൊതുമാപ്പിനു സഹായങ്ങള്‍ ചെയിതുകൊടുക്കാന്‍ വേണ്ടി നിരവധി സംകടനകള്‍ പത്രങ്ങളിലൂടെയും മറ്റും ഫോണ്‍ നമ്പര്‍ വിളംബരം ചെയിതിട്ടുണ്ട്. ഇങ്ങനെയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍  ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാവാന്‍ വേണ്ടിയാണോ എന്ന് മുന്‍ വര്‍ഷത്തെ പൊതുമാപ്പിന്റെ അനുഭവത്തില്‍ പുനപരിശോധിക്കെണ്ടാതുണ്ട്‌. കഴിഞ്ഞ പൊതുമാപ്പു സമയത്ത് ‍ ആളുകള്‍ ചില സങ്കടനകളെ ബന്തപ്പെട്ടപ്പോള്‍ നിരാശാജനകമായ അനുഭവം ഉള്ളതായി ചിലര്‍ പറയുന്നു. പൊതുമാപ്പിന്റെ ആവശ്യത്തിലേക്ക് വിളിച്ച ആളുകളോട് ഇങ്ങനെയുള്ളവര്‍ നിരവധി അനാവശ്യ ചോദ്യങ്ങള്‍ ആരാഞ്ഞു. അതില്‍ ആദ്യത്തെ ചോദ്യം നിങ്ങള്‍ ബന്ധപ്പെട്ട സന്കടനയില്‍ മെമ്പര്‍ ആണോ എന്നും മെമ്പര്‍ അല്ലാത്തവരെ ‍ഇവര്‍ തിരസ്കരിക്കുകയനുണ്ടയത്.  പൊതുമാപ്പിനു വേണ്ടി വരുന്നവരെ എല്ലാം മറന്നു സഹായിക്കണം എന്ന് കുവൈറ്റ്‌ സര്‍ക്കാരും എംബസി അധികൃതരും നിരന്തരം അഭ്യര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഈ വേളയില്‍ മുഴുവന്‍ സങ്കടനകളും എല്ലാം മറന്നു രംഗത് വരണം.നല്ലവരായ ചിലര്‍ സാമ്പത്തികമായും സമ്മാനപ്പോതികളായും, യാത്ര ടിക്കറ്റും ചിലവും നല്‍കിയും നാട്ടില്‍ പോകുന്ന ഇവരെ സഹായിച്ചു കൊണ്ടിരിക്കുന്നതും ഈ അവസരത്തില്‍ വിസ്മരിച്ചുകൂടാ.

0 comments:

Post a Comment