നിരോധിത ഭക്ഷണവും മദ്യവും....തായി ഹോട്ടലില്‍ റയ്ഡ്...


അഹ്മദി: കുവൈറ്റില്‍ നിലവിലുള്ള നിയമപ്രകാരം കഴിക്കാന്‍ പാടില്ലാത്ത നിരോധിത ഭക്ഷണവും മദ്യവും പിടികൂടി.അഹ്മദി ഏരിയയില്‍
ഉള്ള ഒരു തായ്‌ ഹോട്ടലില്‍ ആണ് സംഭവം.ഇത് മണത്തറിഞ്ഞ പോലീസ് ഹോട്ടലിലെക്ക് വിളിച്ചു ഭക്ഷണത്തിനും മദ്യത്തിനും ഓര്‍ഡര്‍ ചെയിതു.
അത്പ്രകാരം കൊണ്ട വന്ന ഏഷ്യന്‍ യുവാവിനെ കസ്ടഡിയില്‍ എടുത്തു ഉടന്‍ തന്നെ പോലീസ് സംഗം ഹോട്ടലില്‍ എത്തി റൈഡ് നടത്തി മദ്യവും ഭക്ഷണവും പിടിച്ചെടുക്കുകയും അവിടെ ഭക്ഷണം വിലംബുന്നവരെയും മറ്റും അറസ്റ്റ് ചെയ്യുകയും ചെയിതു. വേലക്കാര്‍ മുഴുവനും ഏഷ്യന്‍ വംശജര്‍ ആയിരുന്നെന്നും അല്‍അന്ബ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയിതു. നിലവില്‍ കുവൈറ്റിന്റെ സംസ്കാരത്തിന് യോജിക്കാത്ത ഭക്ഷണമാണ് വിറ്റുകൊണ്ടിരുന്നത്.

0 comments:

Post a Comment