പൊതുമാപ്പ്‌ : ഔട്പാസ്സ് കൈപ്പറ്റിയവര്‍ ഉടന്‍ രാജ്യം വിടണം

അനധികൃത താമസക്കാര്‍ക്കായി കുവൈറ്റ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ മതിയായ രേഖകള്‍ കയ്പറ്റിയവര്‍ ഉടന്‍ തന്നെ രാജ്യം വിട്ടുപോകണമെന്നു ഇമ്മിഗ്രേഷന്‍ വകുപ്പതികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഔട്പാസ്സ് കയ്പ്പറ്റിയിട്ടും രാജ്യം വിട്ടുപോകാതെ ഇവിടെ തന്നെ ചുറ്റിപ്പറ്റി കളിക്കുകയും ഷോപ്പിംഗ് നടത്തിയും, ഔട്പാസ്സുമായി ജോലി ചെയിതും കഴിയുന്നതായി അതികൃതരുടെ ശ്രദ്ധയിയില്‍ പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ്.

ഔട്പാസ്സുമായി നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുണ്ട്. അങ്ങിനെയുള്ളവരെ‍ സാധാരണ രീതിയില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിരലടയാളമെടുത്തു നാട്ടിലേക്കു കയറ്റി വിടുകയാണ് ചെയ്യുക.

ഈ വെബ്‌സൈറ്റില്‍ ‍ തന്നെ ഇതുമായി ബന്ധപ്പെട്ടു ഒരു വാര്‍ത്ത‍ പ്രസിദ്ധീകരിച്ചിരുന്നു. ഔട്പസ്സുമായി അറസ്റ്റ്‌ ചെയിത വ്യക്തി ഇപ്പോഴും നാട്ടില്‍ പോകാന്‍ കഴിയാതെ  ജയിലില്‍ തന്നെ ഉള്ളതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

മുന്‍പ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ :

http://lunkinews.blogspot.com/2011/03/blog-post_14.html




0 comments:

Post a Comment