കുവൈറ്റില്‍ ഇനിയും ആഘോഷം കഴിഞ്ഞില്ലേ...?

കുവൈറ്റില്‍ ഈ കഴിഞ്ഞ ഫെബ്രുവരി മാസം ആഘോഷ തിമിര്‍പ്പിന്‍റെ   മാസമായിരുന്നു. എവിടെ നോക്കിയാലും എങ്ങോട്ട് നോക്കിയാലും വര്‍ണ വിളക്കുകളുടെ കാഴ്ചകള്‍ മാത്രം.രാത്രിയെ പകലാക്കിയ മാസമായിരുന്നു. എന്നാല്‍, പ്രത്യേകിച്ച് സാല്‍മിയയിലും രിഗ്ഗയിലും മറിച്ചാണ്.ഇവിടങ്ങളില്‍ ജനുവരി മാസം മുതല്‍ അലങ്കാര ദീപങ്ങള്‍ കൊണ്ട ഫ്ലാറ്റുകള്‍ കുളിച്ചിരുന്നു.ഫെബ്രുവരി കഴിഞ്ഞു മാര്‍ച്ച്‌ കഴിയാറായിട്ടും ഇവിടങ്ങളിലെ ദീപങ്ങള്‍ പ്രകാശിച്ചു കൊണ്ടേയിരിക്കുന്നു. ഇവിടങ്ങളിലെ ഓരോ ഫ്ലാറ്റും മത്സരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.
നമ്മുടെ രായന്‍ ഒന്ന് അന്വേഷിച്ചു നോക്കി. അപ്പോഴാണ്‌ പിടി കിട്ടിയത്‌ ഇത് കുവൈറ്റിന്‍റെ ദേശീയ ദിനത്തിന്‍റെ ഭാഗമല്ല മറിച് ഇന്ത്യയിലെ ബോറ സമുദായത്തില്‍ പെട്ടവര്‍ അവരുടെ ആധ്മീയ നേതാവിന്‍റെ 100-ആം ജന്മദിനം കൊണ്ടാടുകയാണെന്ന്. അപ്പോഴും രായനു സംശയം ബാക്കി കഴിഞ്ഞ രണ്ടു വര്‍ഷം മുന്‍പ്‌  കുവൈറ്റിന്‍റെ കണ്ട വഴിയോരങ്ങളിലോക്കെ മൊത്തം "തര്ശീദ് " എന്ന വാക്കായിരുന്നു. മൊബൈല്‍ ഫോണുകളിലാനെന്കില്‍‍ "തര്ശീദ്" മെസ്സേജ് കൊണ്ടുള്ള കൂമ്പാരം... കടകള്‍ പൂട്ടാന്‍ നേരത്ത് "ടര്ശീദ്" കാമ്പൈനില്‍ നിന്നുള്ള വിളി....ഉപദേശങ്ങള്‍...
അപ്പോള്‍ ഇന്ന് അതൊക്കെ പോയോ....? തര്ശീദ് കാറ്റില്‍ പറന്നോ....?

0 comments:

Post a Comment