500 ഫില്‍സിനുവേണ്ടി അടിപിടി. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയിതു

കുവൈറ്റ്‌: ഒരു ക്ലീനിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന രണ്ടു പേര്‍ തമ്മില്‍ അരദിനാറിനു വേണ്ടി അടിപിടി ഉണ്ടാക്കിയതിനു രണ്ടു പേരെയും പോലീസ് എത്തി അറസ്റ്റ് ചെയിതു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു കാര്‍ യാത്രക്കാരന്‍ തൊഴിലാളികളില്‍ ഒരാള്‍ക്ക്‌ 500 ഫില്‍സ് കൊടുത്തു രണ്ടുപേരോടുമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പൈസ കിട്ടിയാള്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് കൊടുക്കാന്‍ വിസമ്മധിക്കുകയും വാകുതര്‍ക്കമാവുകയും, തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ദൃക്സാക്ഷികളില്‍ ഒരാള്‍ ആണ് ഈ വിവരം പോലീസിനെ അറിയിച്ചത്‌.‍

0 comments:

Post a Comment