കുവൈത്തില്‍ പൊതുമാപ്പ് അനുവദിച്ചു.

കുവൈത്ത്: അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയും ശിക്ഷയും കൂടാതെ രാജ്യംവിട്ടുപോകുന്നതിനായുള്ള പൊതുമാപ്പ് കുവൈത്ത്് സര്‍ക്കാര്‍ അനുവദിച്ചു.

നാലുമാസമാണ് പൊതമാപ്പിന്റെ കാലാവധി. മാര്‍ച്ച് ഒന്നിന് തുടങ്ങി ജൂണ്‍ 30ന് ഇത് അവസാനിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം കുവൈത്ത് സാമൂഹികതൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചുകഴിഞ്ഞു.

ഇത്രയും ദീര്‍ഘമായ കാലപരിധിയില്‍ പൊതുമാപ്പ് കുവൈത്തില്‍ ആദ്യമാണ്. പരമാവധി രണ്ടുമാസംവരെയായിരുന്നു മുന്‍കാലങ്ങളില്‍. അവസാനത്തെ പൊതുമാപ്പ് 2008ലായിരുന്നു. അനധികൃത താമസക്കാര്‍ക്കു പൊതുമാപ്പ് കാലയളവില്‍ പിഴ അടയ്ക്കാതെ രാജ്യം വിടാം.

പൊതുമാപ്പ് കാലയളവില്‍ രാജ്യംവിട്ടുപോകുന്ന അനധികൃത കുടിയേറ്റക്കാരെ വീണ്ടും രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കാത്തവിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയില്ല എന്ന് തൊഴില്‍ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാനും താമസരേഖ പുതുക്കുന്നതിനും അവസരമുണ്ടാകും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കുന്നവര്‍ക്ക് പിഴ അടയേക്കണ്ടതില്ല.

കണക്കുകളനുസരിച്ച് രാജ്യത്ത് 20,000ത്തിലധികം അനധികൃത കുടിയേറ്റക്കാരാണുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് കുടിയേറ്റ നിയമപ്രകാരം വലിയ പിഴ നല്‍കേണ്ടതാണ്. എന്നാല്‍, പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യംവിട്ടുപോകാം.

വിരലടയാളം പതിപ്പിക്കാതെയാണ് അനധികൃത കുടിയേറ്റക്കാരെ പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് വിടുന്നത്. അതിനാല്‍ വീണ്ടും കുവൈത്തിലേക്ക് വരുന്നതിന് തടസ്സമുണ്ടാകില്ല. കൂടാതെ പൊതുമാപ്പ് സംബന്ധിച്ച നിയമ ഉപദേശങ്ങള്‍ക്കായി തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് മൂന്നു മണിമുതല്‍ ഇന്ത്യന്‍ എംബസി ലീഗല്‍ സെല്ലില്‍ത്തന്നെ നേരിട്ട് കാണാന്‍ അവസരമുണ്ടാകും.

കേസുകളില്‍പെട്ടു നിയമനടപടികള്‍ നേരിടുന്നവരാണെങ്കില്‍ അതുസംബന്ധിച്ച ക്ലിയറന്‍സ് രേഖകള്‍ കൂടി സമ്പാദിച്ചു വേണം പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍. രേഖകള്‍ ഒന്നും കൈവശമില്ലാത്തവര്‍ അതത് എംബസികളില്‍ നിന്ന് ൌട്ട്പാസ് വാങ്ങുകയും വേണം.

0 comments:

Post a Comment