ബില്‍ഡിംഗ്‌ ഹരിസിന്‍റെ "വികൃതി" .... താമസക്കാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍...!!!!

നുഗ്ര:  ബില്‍ഡിംങ്ങിന്‍റെ ഹാരിസ്‌ എന്നാല്‍ താമസക്കാരുടെ സുരക്ഷ ഉറപ്പ്‌ വരുത്താന്‍ നിയോഗിച്ച വ്യക്തി എന്നര്‍ത്ഥം. അങ്ങിനെയുള്ള വ്യക്തി തന്നെ താമസക്കാര്‍ക്ക് ഭീഷണി ആയാല്‍ എന്തായിരിക്കും സ്ഥിതി. നുഗ്ര ഏരിയയിലുള്ള ഒരു ബില്‍ഡിംങ്ങിലാണ് സംഭവം. താമസക്കാര്‍ ആദ്യം കരുതിയത് ഏതോ വികൃതി പയ്യന്മാരുടെ വേലയാണിതെന്നാണ്.അവരുടെ വാഹങ്ങള്‍ ഇരുമ്പ് ദണ്ട് പോലുള്ള വസ്തു കൊണ്ട കേടുപാടുകള്‍ വരുത്തുകയായിരുന്നു.തുടര്‍ അന്വേഷണത്തിലാണ് ബില്‍ഡിംഗ്‌ ഹാരിസ്‌ തന്നെയാണ് ഈ "പണി" ചെയ്യുന്നെതെന്നു മനസ്സിലായത്."പണി" കിട്ടിയവര്‍ കൂട്ടത്തോടെ പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്.

0 comments:

Post a Comment