കുവൈറ്റ്: സുരക്ഷയുടെ ഭാഗമായി, കുവൈറ്റില്‍ നിന്നും പുറത്തേക്കു പോകുമ്പോഴും കുവൈറ്റിലെക്ക് വരുമ്പോഴും ഓരോ വിദേശിയും അവരുടെ വിരലടയാളം എയര്‍പോര്‍ട്ടില്‍ പതിക്കണം. അതിക്രതര്‍ കാരണമായി എടുത്തു പറയുന്നത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു കരിമ്പട്ടികയില്‍ ഉള്‍പെടുത്തി വിരലടയാളം എടുത്ത് നാട്ടില്‍ കയറ്റി വിട്ടവര്‍ വീണ്ടും ഇവിടെ എത്തിപ്പെടുന്നു എന്നുള്ളതാണ് അത് പരമാവധി തടയാന്‍ വേണ്ടിയാണ് പുതിയ നിയമം കൊണ്ട വരുന്നത്. കുറ്റവാളികളായി മുദ്രകുത്തപ്പെട്ടു നടുകടത്തിയവര്‍ വേറെ പാസ്പോര്‍ട്ടും പുതിയ വിസയുമായി ഇവിടെ വന്നു "വാസ്ത" ഉപയോകിച്ചു താമസ രേഖകകള്‍ ശരിപ്പെടുത്തി വീണ്ടും പഴയ “പണി” തുടങ്ങുന്നു, അങ്ങിനെ കുറ്റവാളികള്‍ വര്‍ധിക്കുന്നു. ഇത് കുവൈറ്റിന്റെ സുരക്ഷയിക്ക് കൂടുതല്‍ ഭീഷണിയായി തീരുന്നു. പുതിയ നിയമം കൊണ്ടവരുന്നതോട് കൂടി ഇതിനൊക്കെ അറുതി വരുതനവുമെന്നു പ്രത്യാശിക്കുന്നു.നിലവിലുള്ള നിയമം അനുസരിച്ച് താമസ രേഖകള്‍ ശരിയാക്കുന്ന സമയത്ത് ഒറ്റ തവണ മാത്രമേ വിരലടയാളം എടുക്കുന്നുള്ളൂ.

0 comments:
Post a Comment